നോമ്പുകാരെ വരവേൽക്കാനായി രുചിയുടെ വിഭവങ്ങളുമായി പാച്ചല്ലൂരിലെ ഒരുകൂട്ടം യുവാക്കൾ

253

തിരുവനന്തപുരം : നോമ്പുകാരെ വരവേൽക്കാനായി രുചിയുടെ വിഭവങ്ങളുമായി പാച്ചല്ലൂരിലെ ഒരുകൂട്ടം യുവാക്കൾ. മലബാർ തനിമയുടെ രുചിയുമായി നോമ്പ് കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന ചിക്കൻ സമൂസയാണ് പ്രധാനം. കൂടാതെ വെജിറ്റബിൾ സമൂസ, മട്ടൻ സമൂസ, മധുരമുള്ള സമൂസ, ഉഴുന്നുവട പഴം നിറച്ചത് പഴം പൊരി ഉന്നക്കായ കിളിക്കൂട് വിവിധതരം ഈത്തപ്പഴങ്ങൾ, മുട്ട, സുർക്ക മുട്ട, ബജി, മുട്ട, കിഴി, കിണ്ണത്തപ്പം, തനി നാടൻ നറു നണ്ടി സർബത്ത്. തുടങ്ങിയവയാണ് മറ്റുള്ള ഇനങ്ങൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യുവാക്കൾ കച്ചവടം നടത്തുന്നത്

എല്ലാ വർഷവും ഈ യുവാക്കളുടെ കൂട്ടായ്മയുടെ സാന്നിധ്യം പാച്ചല്ലൂരിലും സമീപ പ്രദേശത്തെ ഓരോ വീടുകളിലും റമളാൻ മാസത്തിൽ നേരിട്ട് അറിയുന്നതാണ്. കൂടാതെ ജാതിമതഭേദമന്യേ ഈ നാട്ടിലെ എല്ലാ ആളുകളും റമദാൻ മാസത്തിലെ നോമ്പുതുറ വിഭവങ്ങൾക്ക് തിക്കുംതിരക്കും കൂട്ടാറുണ്ടെന്നും ഈ കൂട്ടായ്മയുടെ പ്രധാന സംഘാടകരിലൊരാളായ പാച്ചല്ലൂർ ദിലീപ് ഖാൻ നെറ്റ് മലയാളം ന്യൂസിനോട് പറഞ്ഞു

മനുഷ്യന്റെ സ്വഭാവശുദ്ധിക്കും ആരോഗ്യ സംരക്ഷണത്തിനും വിശപ്പിന്റെ രുചി അനുഭവിച്ചറിയുന്നതിനും ആത്യന്തികമായി ആത്മസംസ്കരണത്തിനും പാപമോചനത്തിനും സ്വർഗപ്രാപ്തിക്കും വേണ്ടിയാണ് വ്രതാനുഷ്ഠാനം നിയമമാക്കിയത്.