ബംഗലൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

198

ബംഗലൂരു: ബംഗലൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. എഞ്ചിനീയറിങ് വിദ്യാര്‍ഥി ശരത്(19) ആണ് കൊല്ലപ്പെട്ടത്. സെപ്തംബര്‍ 12നാണ് ആദായ നികുതി ഉദ്യോഗസ്ഥന്റെ മകനായ ശരത്തിനെ തട്ടിക്കൊണ്ടുപോയത്. 50 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് വാട്സ്‌ആപ്പ് വീഡിയോ ലഭിച്ചിരുന്നു. ആചാര്യ കോളേജില്‍ ഓട്ടോ മൊബൈല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായിരുന്നു ശരത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐടിഒ വി.നിരഞ്ജന്‍ കുമാറിന്റെ മകനാണ് ശരത്.