മുംബൈ : മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീപിടിത്തം. വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിലെ വിശ്രമമുറിയിലായിരുന്നു തീപിടിച്ചത്. അഗ്നിശമന സേന എത്തി തീയണച്ചു. തീപിടിത്തം വിമാന സര്‍വ്വീസുകളെ ബാധിച്ചിട്ടില്ലെന്നും, വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും, തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.