100 തികച്ച് 780 കുടുംബങ്ങള്‍

85

കാസറകോട് : ജില്ലയില്‍ ഓരോ കുടുംബത്തിനും 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പുവരുത്തിയ ജില്ലയിലെ മികച്ച ബ്ലോക്കു കളില്‍ ഒന്നാം സ്ഥാനത്താണ് പരപ്പ. ഇതുവരെ 7,73,006 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കി യത് 780 കുടുംബങ്ങളാണ്. പനത്തടി പഞ്ചായത്തിലാണ് 100 തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ ഏറ്റവും കൂടുതല്‍ കുടുംബങ്ങളുള്ളത്.

306 കുടുംബങ്ങളാണ് പനത്തടി പഞ്ചായത്തില്‍ 100 തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കിയത്.ബളാല്‍ പഞ്ചായത്തില്‍ -130 , ഈസ്റ്റ് എളേരി പഞ്ചായത്തില്‍ -106 കള്ളാര്‍ പഞ്ചായത്തില്‍ -71 വെസ്റ്റ് എളേരി പഞ്ചായത്തില്‍ -70 , കോടോം-ബേളൂര്‍ പഞ്ചായത്തില്‍ -69 ,കിനാനൂര്‍- കരിന്തളം പഞ്ചായത്തില്‍ -28 കുടുംബങ്ങളാണ് ഇതുവരെ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയത്.ഇതില്‍ 465 കുടുംബങ്ങള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നു

NO COMMENTS