71കാരിക്ക് 17കാരന്‍ വരന്‍; വിവാഹം പരിചയപ്പെട്ട് മൂന്ന് ആഴ്ച്ചയ്ക്കുള്ളില്‍

229

പ്രണയത്തിന് പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് അല്‍മെദ എരെല്‍ എന്ന 71കാരിയും ഗാരി ഹാര്‍ഡ്വിക്ക് എന്ന പതിനേഴുകാരനും. മൂന്ന് ആഴ്ച്ച നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
മകന്‍റെ സംസ്കാര ചടങ്ങിനിടയിലാണ് അല്‍മെദ എരെല്‍ പതിനേഴുകാരനായ ഗാരി ഹാര്‍ഡ്വിക്കിനെ കണ്ടുമുട്ടിയത്. അല്‍മെദയുടെ നാലുമക്കളില്‍ ഒരാളായ റോബര്‍ട്ട് മരിച്ചപ്പോള്‍ ചടങ്ങുകള്‍ക്കെത്തിയവരില്‍ ഗാരിയും ഉണ്ടായിരുന്നു. ആദ്യം കണ്ടപ്പോള്‍ത്തന്നെ ഇരുവരും ഇഷ്ടത്തിലായി.
അല്‍മെദയുടെ നീലക്കണ്ണുകളാണു തന്നെ ആകര്‍ഷിച്ചതെന്നാണു ഗാരി പറയുന്നു. അഇറ്റാലിയന്‍ ഭക്ഷണവും സംഗീതവും ഇരുവര്‍ക്കും ഒരേപോലെ ഇഷ്ടമാണ്.ഇരുവീട്ടുകാരുടെയും ആശീര്‍വാദങ്ങളോടെയായിരുന്നു വിവാഹം. ടെനിസിയില്‍ അല്‍മെദയുടെ വീട്ടിലാണു ഇരുവരും ഇപ്പോള്‍.

NO COMMENTS

LEAVE A REPLY