ഏറ്റുമാനൂരപ്പന്‍ കോളേജില്‍ എ.ബി.വി.പി -എസ്.എഫ്.ഐ സംഘര്‍ഷം

266

കോട്ടയം ഏറ്റുമാനൂരപ്പന്‍ കോളേജില്‍ ക്രിസ്മസ് ആഘോഷത്തിനിടെ എ.ബി.വി.പി -എസ്.എഫ്.ഐ സംഘര്‍ഷം. കോളജിലെ ക്രിസ്മസ് ആഘോഷം അലങ്കോലപ്പെടുത്താന്‍ ഐടിഐ വിദ്യാര്‍ഥികള്‍ ശ്രമിച്ചതാണു സംഘര്‍ഷത്തിനു കാരണമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ ഒരു എ.ബി.വി.പി പ്രവര്‍ത്തകനും മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. എ.ബി.വി.പി പ്രവര്‍ത്തകനായ അഖില്‍ രാജ് (19), എസ്.എഫ്.ഐ പ്രവര്‍ത്തകരായ സുബിന്‍ (21), പ്രവീണ്‍ (19), വില്‍ഫ്രഡ് (19), എന്നിവവര്‍ക്കാണ് പരിക്കേറ്റത്. അഖിലിനെ പാലാ ജനറല്‍ ആശുപത്രിയിലും മറ്റുള്ളവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

NO COMMENTS