സം​സ്ഥാ​ന​ത്ത് ഇ​ന്ന് 6,419 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു

11

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 6,419 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 98 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 5,576 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 677 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 7,066 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 69,394 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 4,68,460 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 3,18,833 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 3,02,330 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 16,503 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2,111 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 67,369 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 9.53 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, എ​യ​ര്‍​പോ​ര്‍​ട്ട് സ​ര്‍​വ​യി​ല​ന്‍​സ്, പൂ​ള്‍​ഡ് സെ​ന്‍റി​ന​ല്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, സി​എ​ല്‍​ഐ​എ, ആ​ന്‍റി​ജ​ന്‍ അ​സ്സെ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 56,21,634 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച് 

എ​റ​ണാ​കു​ളം 887, കോ​ഴി​ക്കോ​ട് 811, തൃ​ശൂ​ര്‍ 703, കൊ​ല്ലം 693, ആ​ല​പ്പു​ഴ 637, മ​ല​പ്പു​റം 507, തി​രു​വ​ന​ന്ത​പു​രം 468, പാ​ല​ക്കാ​ട് 377, കോ​ട്ട​യം 373, ഇ​ടു​ക്കി 249, പ​ത്ത​നം​തി​ട്ട 234, ക​ണ്ണൂ​ര്‍ 213, വ​യ​നാ​ട് 158, കാ​സ​ര്‍​ഗോ​ഡ് 109. 

സ​ന്പ​ർ​ക്ക കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച് 

എ​റ​ണാ​കു​ളം 658, കോ​ഴി​ക്കോ​ട് 721, തൃ​ശൂ​ര്‍ 680, കൊ​ല്ലം 686, ആ​ല​പ്പു​ഴ 624, മ​ല​പ്പു​റം 474, തി​രു​വ​ന​ന്ത​പു​രം 346, പാ​ല​ക്കാ​ട് 235, കോ​ട്ട​യം 372, ഇ​ടു​ക്കി 209, പ​ത്ത​നം​തി​ട്ട 169, ക​ണ്ണൂ​ര്‍ 153, വ​യ​നാ​ട് 148, കാ​സ​ര്‍​ഗോ​ഡ് 101. 

നെ​ഗ​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച് 

തി​രു​വ​ന​ന്ത​പു​രം 579, കൊ​ല്ലം 577, പ​ത്ത​നം​തി​ട്ട 226, ആ​ല​പ്പു​ഴ 368, കോ​ട്ട​യം 776, ഇ​ടു​ക്കി 185, എ​റ​ണാ​കു​ളം 720, തൃ​ശൂ​ര്‍ 793, പാ​ല​ക്കാ​ട് 624, മ​ല​പ്പു​റം 661, കോ​ഴി​ക്കോ​ട് 920, വ​യ​നാ​ട് 76, ക​ണ്ണൂ​ര്‍ 376, കാ​സ​ര്‍​ഗോ​ഡ് 185.

NO COMMENTS