ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം ; പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന്

304

വരാപ്പുഴ : വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത്‌ മരിക്കാനിടയായകേസ്സില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും. രാവിലെ 10 മണിക്ക് കാക്കനാട് ജില്ലാ ജയിലിലാണ് പ്രതികളായ ആര്‍.ടി.എഫ് ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ പരേഡ് നടക്കുക. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ അമ്മ ശ്യാമള, ഭാര്യ അഖില എന്നിവരാണ് പ്രതികളെ തിരിച്ചറിയാന്‍ എത്തുന്നത്.
കേസില്‍ ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കസ്റ്റഡി മരണം നടന്ന ദിവസം വരാപ്പുഴ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയടക്കം അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്.

NO COMMENTS