മരട് സ്‌കൂള്‍ വാന്‍ അപകടം ; ഒരു കുട്ടി കൂടി മരിച്ചു

215

കൊച്ചി : മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. മരട് ജനത റോഡ് പാടത്ത് ലെയിനില്‍ വന്‍പുള്ളി വീട്ടില്‍ കരോള്‍ (5) ആണ് മരിച്ചത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കരോള്‍. കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ വിദ്യാലക്ഷ്മി (4), ആദിത്യന്‍ (4) എന്നീ കുട്ടികളും മരടിലെ കിഡ്‌സ് വേള്‍ഡ് എന്ന ഡേകെയറിലെ ആയയുമായ ലത (34) എന്നിവര്‍ മരണപ്പെട്ടിരുന്നു.

NO COMMENTS