ഇന്ത്യയില്‍ ഭീകരര്‍ രാസായുധ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

315

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ക്കു നേരെ ഭീകരര്‍ രാസായുധ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷനുകള്‍, മെട്രോ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സെപ്തംബര്‍ ഒന്നിനാണ് ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയത്.

വിമാനങ്ങളില്‍ വിഷവാതകം പുറപ്പെടുവിക്കുന്ന തരത്തിലുള്ള ഉപകരണങ്ങളോ സംശയകരമായ വസ്തുക്കളോ കണ്ടാല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. വിഷപ്പൊടികള്‍, കീടനാശിനികള്‍, ആസിഡ്, വീടുകളില്‍ ഉപയോഗിക്കുന്ന ക്ലീനിംഗ് വസ്തുക്കള്‍ എന്നിവ കടകളില്‍ നിന്ന് യഥേഷ്ടം ലഭിക്കുമെന്നതിനാല്‍ തന്നെ ഇവ വഴി ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സിവില്‍ വ്യോമയാന സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റും സിഐഎസ്‌എഫ് എയര്‍പോര്‍ട്ട് അതോറിറ്റി, മെട്രോ എയര്‍പോര്‍ട്ട്സ് എന്നിവയ്ക്കും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

NO COMMENTS