ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍

261

തിരുവനന്തപുരം : ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. നാലു ദിവസം സംഘം സംസ്ഥാനത്തെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കും. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തുന്നത് . മൂന്ന് സംഘങ്ങളായി തിരിഞ്ഞ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ ഓഖി ബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കും . ഈ ജില്ലകളിലെ കലക്ടര്‍മര്‍ സംഘത്തിനൊപ്പം ഉണ്ടാകും.രാവിലെ എത്തുന്ന സംഘം മുഖ്യമന്ത്രിയുമായും റവന്യു മന്ത്രി അടക്കമുള്ളവരുമായും കൂടിക്കാഴ്ച നടത്തും. നാശ നഷ്ടം സംഭവിച്ച വീടുകള്‍, റോഡുകള്‍, ബോട്ടുകല്‍ തുടങ്ങി എല്ലാം സംഘം നേരില്‍ കണ്ട് വിലയിരുത്തി റിപ്പോര്‍ട്ട് തയാറാക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കേന്ദ്ര സഹായം പ്രഖ്യാപിക്കുന്നത്.

NO COMMENTS