അമര്‍നാഥ് ഭീകരാക്രമണത്തിന്‍റെ സൂത്രധാരനെ സൈന്യം വധിച്ചു

281

ശ്രീനഗര്‍ : അമര്‍നാഥ് ഭീകരാക്രമണത്തിന്‍റെ സൂത്രധാരനെ സൈന്യം വധിച്ചു. അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിച്ച്‌ ഏഴു പേരെ കൊലപ്പെടുത്തിയ ലഷ്കര്‍ കമാന്‍ഡറും പാക്ക് പൗരനുമായ അബു ഇസ്മയിലിനെയാണ് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്. ശ്രീനഗറിലെ നൗഗാമിലായിരുന്നു ഏറ്റുമുട്ടല്‍. ഇക്കഴിഞ്ഞ ജൂലൈയില്‍ അനന്ത്നാഗില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു സ്ത്രീകളടക്കം ഏഴുപേരാണു കൊല്ലപ്പെട്ടത്. ഏഴുപേര്‍ക്കു പരുക്കേറ്റു.

NO COMMENTS