ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നൂറ് കോടി രൂപ വില മതിക്കുന്ന ലഹരിമരുന്ന് പിടികൂടി

294

ഫിറോസ്പൂര്‍: പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 22 കിലോഗ്രാം ഹെറോയിന്‍, പിസ്റ്റള്‍, പാക്കിസ്ഥാന്‍ സിം എന്നിവയാണ് ബിഎസ്എഫും സംസ്ഥാന പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെ ഫിറോസ്പൂര്‍ സെക്ടറില്‍ ബിഎസ്എഫ് പോസ്റ്റിനു സമീപമാണ് സംഭവമുണ്ടായത്. പാക്കിസ്ഥാനില്‍ നിന്നുള്ള ലഹരിമരുന്ന് മാഫിയയാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. സുരക്ഷാസേനയും ലഹരികടത്തുകാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. നൂറ് കോടിരൂപ വിലമതിക്കുന്ന ഹെറോയിനാണ് പിടികൂടിയതെന്നും ബിഎസ്എഫ് അറിയിച്ചു.

NO COMMENTS