രണ്ടു ലക്ഷത്തിലധികം കമ്പനികളുടെ റജിസ്ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി

506

ന്യൂഡല്‍ഹി : രണ്ടു ലക്ഷത്തിലധികം കമ്പനികളുടെ റജിസ്ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. കമ്പനി പ്രവര്‍ത്തിക്കാനുള്ള മാനദണ്ഡങ്ങളും മറ്റു നിബന്ധനകളും പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ 2.09 ലക്ഷം (2,09,032) കമ്പനികളുടെ റജിസ്ട്രേഷനാണ് സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. ഈ കമ്പനികളുടെ സാമ്ബത്തിക ഇടപാടുകള്‍ നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചു. പേരില്‍ മാത്രം പ്രവര്‍ത്തിച്ചു ഹവാല പണമിടപാടും നിയമവിരുദ്ധ വിദേശനാണയ കൈമാറ്റവും നടത്തുന്ന കടലാസ് കമ്പനികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമാണ് റജിസ്ട്രേഷന്‍ റദ്ദാക്കിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

NO COMMENTS