കോഴിക്കോട് ഐഫോണ്‍ 6 പൊട്ടിത്തെറിച്ച്‌ യുവാവിന് പൊള്ളലേറ്റു

313

കോഴിക്കോട് : ജീന്‍സിന്‍റെ പോക്കറ്റിലിട്ട ആപ്പിള്‍ ഐ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് പൊള്ളലേറ്റു. നന്മണ്ട കുറൂളിത്താഴം കുറൂളിപ്പറമ്ബത്ത് പി.കെ. ജാഷിദിനാണ് (27) തുടയില്‍ ആഴത്തില്‍ പൊള്ളലേറ്റത്. ചൊവ്വാഴ്ച രാവിലെ കാറിലേക്കു കയറാന്‍ തുടങ്ങുമ്ബോഴാണ് പോക്കറ്റില്‍വച്ച്‌ ഫോണ്‍ പൊട്ടിത്തെറിച്ചതെന്ന് ജാഷിദ് റഞ്ഞു. കഴിഞ്ഞദിവസം വാങ്ങിയ ഐഫോണ്‍ 6 എസ് ആണ് കത്തിയത്. ഫോണ്‍ ഏതാണ്ടു പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ജീന്‍സിന്റെ പോക്കറ്റും കരിഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ യുവാവ് പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ആപ്പിള്‍ കമ്ബനിക്കും പരാതി നല്‍കുമെന്ന് അറിയിച്ചു.

NO COMMENTS