ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

279

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്ന് ബിജെപി നേതാവ് പി.എസ്.ശ്രീധരന്‍ പിള്ള. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. മികവും ജനസ്വാധീനവുമുള്ള സ്ഥാനാര്‍ഥിയെ പാര്‍ട്ടി കണ്ടെത്തുമെന്നും 2016ലെ മാതൃക പിന്തുടര്‍ന്നാല്‍ ബിജെപിക്കു തീര്‍ച്ചയായും ജയിക്കാമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
ശ്രീധരന്‍പിള്ളയില്ലെങ്കില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മികച്ച പ്രതിച്ഛായയും മണ്ഡലത്തിലെ ബന്ധങ്ങളും ഇരുവര്‍ക്കും അനുകൂലമാണെന്നാണു വിലയിരുത്തല്‍.

NO COMMENTS