പങ്കജ് സരൺ ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവ്

240

ന്യൂഡല്‍ഹി : ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവായി പങ്കജ് സരണിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ റഷ്യയിലെ ഇന്ത്യന്‍ അംബാസഡറാണ്. രണ്ടു വര്‍ഷമാണ് കാലാവധി. 2015 നവംബറിലാണ് പങ്കജ് സരണ്‍ റഷ്യയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിക്കപ്പെട്ടത്. 1982 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സരണ്‍ ബംഗ്ലാദേശ് ഹൈകമ്മീഷണര്‍ പദവി വഹിച്ചിട്ടുണ്ട്.

NO COMMENTS