മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി ; പ്രതി റിമാന്‍ഡില്‍

263

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ അറസ്റ്റിലായ കോതമംഗലം നെല്ലിക്കുഴി ഇരമല്ലൂര്‍ കൈമത്ത് പുത്തന്‍പുരയില്‍ കൃഷ്ണകുമാര്‍ നായരെ കോടതി പതിനാല് ദിവസത്തേക്ക്് റിമാന്‍ഡ് ചെയ്തു. എറണാകുളം സിജെഎം കോടതിയാണ് റിമാന്‍ഡ് ചെയ്തത്. അബൂദബിയില്‍ നിന്ന് മടങ്ങവേ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് ഡല്‍ഹി പോലീസ് പിടികൂടിയ ഇയാളെ കേരളാ പോലീസിന് കൈമാറുകയായിരുന്നു.

NO COMMENTS