കായംകുളത്ത് വന്‍ ചാരായ വേട്ട

234

കായംകുളം: കായംകുളത്ത് എക്സൈസ് നടത്തിയ റെയ്ഡില്‍ 105 ലിറ്റര്‍ കോടയും പത്ത് ലിറ്റര്‍ ചാരായവും പിടികൂടി. കൃഷ്ണപുരം പുളളിക്കണക്കില്‍ കുറ്റിക്കാട്ടിനുളളില്‍ സൂക്ഷിച്ചിരുന്ന 105 ലിറ്റര്‍ കോടയും പത്ത് ലിറ്റര്‍ ചാരായവും പിടികൂടിയത്. കഴിഞ്ഞ ദിവസം ഇവിടെ നടത്തിയ റെയ്ഡില്‍ 105 ലിറ്റര്‍ സ്പിരിറ്റും വ്യാജമദ്യം നിര്‍മിക്കാനുള്ള സാമഗ്രികളുമായി പുള്ളിക്കണക്ക് പനക്കല്‍ കിഴക്കേതില്‍ ശ്രീകുമാര്‍ (38 ) പിടിയിലായിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും റെയ്ഡ് നടത്തിയത്. ഇയാള്‍ റിമാന്‍ഡിലാണ്.

NO COMMENTS