24 പേരെ കൂടി കണ്ടെത്തിയെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ

215

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ 24 പേരെ കൂടി കണ്ടെത്തിയെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഇവരെ വ്യോമസേനയുടെ ഹെലികോപ്ടറില്‍ തീരത്ത് എത്തിക്കുമെന്നും കോസ്റ്റ്ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനം പൂര്‍ണതോതില്‍ നടത്തി വരികയാണെന്നും മന്ത്രി അറിയിച്ചു. 110 പേരെ ഇപ്പോഴും കണ്ടെത്താനുണ്ട്. ആരോടും യുദ്ധം ചെയ്യാനൊന്നും സര്‍ക്കാരില്ല.

കാണാതായവരെ കണ്ടെത്തി തീരത്ത് എത്തിക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുള്ളതെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ യാതൊരു തരത്തിലും വീഴ്ച ഉണ്ടായിട്ടില്ല. രക്ഷാപ്രവര്‍ത്തനം ഫലപ്രദമല്ലെന്ന് ആരോപിച്ച്‌ മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോകുന്നത് ഒഴിവാക്കണം. ഇത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കാനേ ഉപകരിക്കുകയുള്ളൂ. റോഡ് ഉപരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതൊന്നും ഉചിതമല്ല.

NO COMMENTS