ഡോക്ടര്‍മാരുടെ സമരം : കെ ജി എം ഒ എ നേതാക്കള്‍ക്ക് സ്ഥലമാറ്റം

334

തിരുവനന്തപുരം : സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരത്തെ ശക്തമായി നേരിടാനുറച്ച്‌ സര്‍ക്കാര്‍. കെ ജി എം ഒ എ നേതാക്കള്‍ക്ക് സ്ഥലമാറ്റം. കെ ജി എം ഒ എ പ്രസിഡന്റ് ഡോ റൗഫ് സെക്രട്ടറി ഡോ ജിതേഷ് എന്നിവരെയാണ് സ്ഥലംമാറ്റിയത്. ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ശക്തമായി നേരിടാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്തിരുന്നു. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിക്കേണ്ടെന്നും സമരം നിര്‍ത്തി വന്നാല്‍ മാത്രം ചര്‍ച്ചയെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു.

NO COMMENTS