ഹയര്‍സെന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു ; വിജയ ശതമാനം 83.75%

234

തിരുവനന്തപുരം : സംസ്ഥാനത്ത് ഹയര്‍സെന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയ ശതമാനം 83.75%. സംസ്ഥാനത്ത് 309065 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം വിജയം നേടിയത്. വിജയ ശതമാനം കൂടുതല്‍ കണ്ണൂരിലും, കുറവ് പത്തനംതിട്ടയിലുമാണ്.
കണ്ണൂരിലെ വിജയ ശതമാനം 86.75%. പത്തനംതിട്ടയില്‍ 77.16%. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി,രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. 79 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയിട്ടുണ്ട്. പരീക്ഷയെഴുതിയതില്‍ 14,735 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടി. പുനര്‍മൂല്യ നിര്‍ണ്ണയത്തിന്റെ അവസാന തിയതി മെയ് 15നാണ്. പുനര്‍മൂല്യനിര്‍ണയം നടത്താനുള്ള അവസാന തീയതി മെയ് 15. ജൂണ്‍ അഞ്ച് മുതല്‍ പന്ത്രണ്ട് വരെ സേ പരീക്ഷ നടക്കും. സേ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 16.

NO COMMENTS