വ്യാജമദ്യം കഴിച്ച്‌ 53 പേർ മരണപ്പെട്ടു .

249

ഗോലഘട്ട്: ആസാമില്‍ വ്യാജമദ്യം കഴിച്ച്‌ 53 പേർ മരണപ്പെട്ടു . മരിച്ചവരില്‍ 15 പേര്‍ സ്ത്രീകളാണ്. വ്യാജമദ്യം കഴിച്ച 55 പേര്‍ ജോഹട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.വ്യാഴാഴ്ച രാത്രിയാണ് വിഷമദ്യം കഴിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നൂറിലധികം പേരാണ് ചികിത്സ തേടിയത്. പ്രാദേശികമായി തയ്യാറാക്കിയ മദ്യമാണ് ദുരന്തത്തിന് കാരണമായത്.

മദ്യം കഴിച്ച പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.
സല്‍മിറ ടീ എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ എക്‌സൈസ് മന്ത്രി പരമാല്‍ സുകല്‍ബാദി നാലംഗ സംഘത്തെ നിയോഗിച്ചു. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.രണ്ടാഴ്ചയ്ക്കിടെ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വിഷമദ്യ ദുരന്തത്തില്‍ നൂറിലധികം പേര്‍ മരിച്ചിരുന്നു.

NO COMMENTS