നിപ്പ വൈറസ് : കേന്ദ്ര സംഘം പേരാമ്പ്രയിലെത്തി

286

കോഴിക്കോട് : സംസ്ഥാനത്ത് പടര്‍ന്ന്‍ പിടിക്കുന്ന നിപ്പ വൈറസ് ബാധയെക്കുറിച്ച്‌ പഠിക്കുന്നതിന് കേന്ദ്രം നിയോഗിച്ച പ്രത്യേക സംഘം പേരാമ്പ്രയിലെത്തി. വൈറസ് ബാധിച്ച്‌ മരിച്ചവരുടെ വീടുകള്‍ സംഘം സന്ദര്‍ശിക്കുകയാണ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ഇവര്‍ക്കൊപ്പമുണ്ട്. വൈറസ് ബാധയുണ്ടെന്നു കരുതുന്ന മേഖലകളില്‍ സംഘം പരിശോധന നടത്തുകയും ചെയ്യും. നേരത്തേ, ആരോഗ്യമന്ത്രിയുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. വൈറസ് ബാധ തടയുന്നതിന് ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികള്‍ മന്ത്രി സംഘത്തിന് വിശദീകരിച്ചു നല്‍കി.

NO COMMENTS