ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്കും വാ​ര്‍​ത്ത​ക​ള്‍​ക്കും നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

440

ന്യൂ​ഡ​ല്‍​ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം നടപ്പാക്കാന്‍ ഒരുങ്ങുന്നു. വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പു മന്ത്രി സ്മൃ​തി ഇ​റാ​നിയാണ് ഇതേ സംബന്ധിച്ചു സൂചന നല്‍കിയത്. മാ​ധ്യ​മ​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​മാ​യി പി​ന്തു​ട​രേ​ണ്ട ത​ര​ത്തി​ല്‍ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ര്‍​മി​ക്കാ​നും സാ​ധി​ക്കു​മെ​ങ്കി​ല്‍ നി​യ​മം നി​ര്‍​മി​ക്കാ​നു​മാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പ​ദ്ധ​തി​യെന്നും മന്ത്രി പറഞ്ഞു. ഡി​ജി​റ്റ​ല്‍ മാ​ധ്യ​മ​ങ്ങ​ളി​ലെ ഉ​ള്ള​ട​ക്കം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള നി​ല​വി​ലെ സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കു വ്യ​ക്ത​ത​യി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച നി​യ​മ​നി​ര്‍​മാ​ണ​ത്തി​ന് ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍ ആ​ലോ​ച​ന ന​ട​ത്തി​യി​രു​ന്നെന്നും ​സ്മൃതി ഇ​റാ​നി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. അതേസമയം വ്യാ​ജ​വാ​ര്‍​ത്ത​ക​ളെ സം​ബ​ന്ധി​ച്ചും വാ​ര്‍​ത്ത​യും കാ​ഴ്ച​പ്പാ​ടു​ക​ളും ത​മ്മി​ലു​ള്ള നി​യ​ന്ത്ര​ണ​രേ​ഖ മ​റി​ക​ട​ക്കു​ന്ന ചി​ല മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ​യും വ്യ​ക്തി​ക​ളെ​ സം​ബ​ന്ധി​ച്ചും സ്മൃ​തി ഒ​രു ചാ​ന​ല്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്ക​വെ സൂ​ചി​പ്പി​ച്ചിരുന്നു. ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്കും ഉ​ള്ള​ട​ക്ക​ങ്ങ​ള്‍​ക്കും കൂ​ച്ചു​വി​ല​ങ്ങി​ടാ​ന്‍ അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ന്ന നി​യ​മം ഓ​ണ്‍​ലൈ​ന്‍ ലോ​ക​ത്ത് പു​തി​യ പോ​രാ​ട്ട​ത്തി​നു വ​ഴി​വ​യ്ക്കു​മെ​ന്നു ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​ര്‍ വി​ല​യി​രു​ത്തു​ന്നത്.

NO COMMENTS