ഫിലിപ്പൈന്‍സില്‍ വീടിനുമുകളില്‍ വിമാനം തകര്‍ന്നു വീണ് പത്തുപേര്‍ മരിച്ചു

246

മനില: ഫിലിപ്പൈന്‍സില്‍ വീടിനുമുകളില്‍ ചെറു വിമാനം തകര്‍ന്നുവീണ് പത്തുപേര്‍ മരിച്ചു. രണ്ട് എന്‍ജിനുള്ള ചെറു വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തില്‍ സഞ്ചരിച്ച അഞ്ചുപേരും വീട്ടില്‍ ഉണ്ടായിരുന്ന അഞ്ചുപേരുമാണ് മരിച്ചത്. വീട്ടില്‍ ഉണ്ടായിരുന്ന മൂന്ന് കുട്ടികളും വീട്ടമ്മയും മുത്തശ്ശിയുമാണ് മരിച്ചതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകട കാരണം വ്യക്തമായിട്ടില്ല.

NO COMMENTS