മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് വീണ്ടും തുറക്കാന്‍ ഉത്തരവ്

573

കോഴിക്കോട്: അടച്ചുപൂട്ടിയ മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു. രാജ്യത്തെ ഏറ്റവും തിരക്കേറിയ പാസ്പോര്‍ട്ട് ഓഫീസുകളിലൊന്നായ മലപ്പുറത്തെ പാസ്പോര്‍ട്ട് ഓഫീസ് കോഴിക്കോട്ടെ പാസ്പോര്‍ട്ട് ഓഫീസുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് അടച്ചുപൂട്ടിയത്. നവംബര്‍ പതിനേഴോട് കൂടിയാണ് ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. 2006 ആഗസ്ത് 26നാണ് ഈ ഓഫീസ് സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് മലപ്പുറം പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് 1,93,451 പേരാണ് പാസ്പോര്‍ട്ടിന് അപേക്ഷിച്ചത്. അനുബന്ധ സേവനങ്ങളുടെ എണ്ണമാവട്ടെ 2,04,651 ഉം ആയിരുന്നു.

NO COMMENTS