കോഴിക്കോട് കോടഞ്ചേരിയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന

287

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന. ആയുധധാരികളായ നാലംഗ സംഘമാണ് കുണ്ടുതോട് സ്വദേശി എബ്രഹാമിന്റെ വീട്ടില്‍ ഭീഷണിയുമായി എത്തിയത്. ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാന്‍ സംഘം ആവശ്യപ്പെട്ടു. ഇതിന് ശേഷം മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുകയും അരി പിടിച്ചുവാങ്ങി തിരിച്ച് പോയതായും വീട്ടുടമ പറഞ്ഞു. ഇതിൽ ഒരു വനിതയും ഉണ്ടായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇവർ മാവോയിസ്റ്റുകളാണോ എന്നുള്ള കാര്യത്തിൽ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വീട്ടുടമയുടെ പരാതിയില്‍ പൊലീസും തണ്ടർബോൾട്ടും ഇവർക്കായി തിരച്ചിൽ വ്യാപിപ്പിച്ചു.

NO COMMENTS