സംസ്ഥാന സ്കൂള്‍ കലോത്സവം ; കോഴിക്കോട് കുതിപ്പ് തുടരുന്നു

368

അമ്പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവം മൂന്ന് ദിവസം പിന്നിടുമ്പോള്‍ 649 പോയിന്റുമായി കോഴിക്കോട് ഒന്നാമത്. 639 പോയിന്റ നേടി പാലക്കാടാണ് രണ്ടാമത്. 638 പോയിന്റുമായി കണ്ണൂര്‍ മൂന്നാമതുണ്ട്. ഒന്നാം വേദിയില്‍ ഉള്‍പ്പെടെ പല വേദികളിലും മത്സരങ്ങള്‍ ഇന്ന് രാവിലെയാണ് അവസാനിച്ചത്. ജനപ്രിയ ഇനങ്ങളായ മോണോആക്‌ട്, കഥകളി, ശാസ്ത്രീയ സംഗീതം, കവിതാലാപനം തുടങ്ങിയ മത്സരങ്ങള്‍ ഇന്ന് നടക്കും.

NO COMMENTS