വയനാട്ടില്‍ വിഷക്കള്ള് കുടിച്ച് ഒരാൾ മരിച്ചു ; അഞ്ച് പേര്‍ ആശുപത്രിയില്‍

203

കല്‍പ്പറ്റ : വയനാട്ടില്‍ വിഷക്കള്ള് കുടിച്ച് ഒരാള്‍ മരിച്ചു. തെക്കുംതറ മരമൂല കോളനിയിലെ ഗോപി(40)യാണ് മരിച്ചത്. ഷാപ്പില്‍ നിന്ന് കള്ള് കുടിച്ച മറ്റ് അഞ്ച് പേരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഷാപ്പുടമയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോട്ടത്തറ കോളനിമുക്ക് ഷാപ്പുടമയായ കണ്ണൂര്‍ പേരാവൂര്‍ സ്വദേശി വിശ്വനാഥനെതിരെയാണു കേസ്. ഷാപ്പിന്റെ നടത്തിപ്പുകാരായ രണ്ടു പേര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. കോളനിമുക്ക് ഷാപ്പ് എക്‌സൈസ് സംഘം പൂട്ടി മുദ്ര വച്ചു. കള്ളിലെ വിഷാംശം സ്ഥിരീകരിക്കുന്നതിനായി എക്‌സൈസ് സംഘം ഷാപ്പില്‍ നിന്നും സാംമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

NO COMMENTS