മക്കിമല ഭൂമിയിടപാട് ; വില്ലേജ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

284

കല്‍പറ്റ : മക്കിമലയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. മക്കിമലയിലെ സര്‍ക്കാര്‍ ഭൂമിക്ക് രേഖയുണ്ടാക്കാന്‍ ഭൂമാഫിയക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയതിനാണ് വില്ലേജ് ഓഫീസര്‍ രവിയെ സസ്‌പെന്‍ഡ് ചെയ്തത്. വാളാട് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറായ രവി കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് കലക്ടറുടെ ഉത്തരവ്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

NO COMMENTS