4 പെൺപുലികൾ

276
Arunthati bhatacharya
Arunthati bhatacharya

അസാധാരണ കഴിവുകൊണ്ടും നിശ്ചയ ദാർഡ്യം കൊണ്ടും ഈ സ്ത്രീകൾ തോൽപിച്ചത് കോർപറേറ്റ് ലോകത്തെ അതികയന്മാരായ പുരുഷന്മാരെയാണ്. ഫോബ്സ് മാസിക തിരഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയിൽ ഇവർ ഇടംപിടിച്ചതും അതുകൊണ്ടു തന്നെയാണ്. ലോകത്തെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ പട്ടികയിൽ ഇടം പിടിച്ച അരുന്ധതി ഭട്ടാചാര്യ, (എസ് ബി ഐ ബാങ്കിൻെറ ചെയർ പേഴ്സൺ) ചന്ദാ കൊച്ചാർ ( ഐസിഐസി ബാങ്കിൻെറ മാനേജിങ് ഡയറക്ടർ ആൻഡ് സി ഇ ഒ), കിരൺ മജുംദാർ ഷാ( ബികോൺ എംഡി ആൻഡ് ചെയർപേഴ്സൺ), ശോഭന ഭാർട്ടിയ ( എച്ച്.റ്റി മീഡിയയുടെ ചെയർ പേഴ്സൺ,എഡിറ്റോറിയൽ ഡയറക്ടർ) എന്നീ സ്ത്രീരത്നങ്ങളെക്കുറിച്ച് കൂടുതൽ അറിയാം.

അരുന്ധതി ഭട്ടാചാര്യ

ഫോബസ്് മാസികയുടെ തിരഞ്ഞെടുപ്പിൽ ഇരുപത്തിയഞ്ചാം സ്ഥാനം നേടിയ അരുന്ധതി ബാങ്കിങ് രംഗത്തേക്ക് വരുന്നത് 21–ാം വയസിലാാണ്. ബാങ്കിൻെറ ചെയർപേഴ്സൺ ആവുന്ന ആദ്യത്തെ വനിത എന്ന് അരുന്ധതിയെ വിശേഷിപ്പിക്കാനാവില്ലെങ്കിലും 200 വർഷം പഴക്കമുള്ള ഒരു ബാങ്കിൻെറ സാരഥിയായ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന വിശേഷണം അരുന്ധതിയ്ക്ക് നന്നായി ഇണങ്ങും. ബിസിനസ് പശ്ചാത്തലമൊന്നുമില്ലാതെ ഇംഗ്ലീഷ് സാഹിത്യം പഠിച്ച ഒരു യുവതി കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ കോർപറേറ്റ് ലോകത്തെ ഒരു വലിയ ബാങ്കിൻ‍റെ സാരഥിയാവുകയെന്നു പറ​ഞ്ഞാൽ അതൊരു ചെറിയകാര്യമല്ല.

എസ്ബിഐയുടെ എല്ലാ സേവനങ്ങളും ഒരുകുടക്കീഴിൽ ലഭിക്കുന്ന ഡിജിറ്റൽ ബാങ്കിങ് പദ്ധതിയുടെ ബുദ്ധികേന്ദ്രം അരുന്ധതിയായിരുന്നു. ബാങ്കിലെ സ്ത്രീജീവനക്കാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടെ നിർദേശങ്ങൾ അറിയുവാനുമായി സജ്ജമാക്കിയ ഇൻറേണൽ ബ്ലോഗിങ്ങും അരുന്ധതിയെ കോർപറേറ്റ് ലോകത്തെ പ്രിയപ്പെട്ടവളാക്കി. സ്ത്രീ ജീവനകാർക്കായി ഏർപ്പെടുത്തിയ 2 വർഷത്തെ സബാറ്റിക്കൽ പോളിസിയാണ് ഏറെ സ്വീകാര്യമായത്. പ്രസവസംബന്ധമായ ആവശ്യങ്ങള‍ക്കോ അടിയന്തിരമായ മെഡിക്കൽ ആവശ്യങ്ങൾക്കോ വേതനത്തോടെയുള്ള അവധി നൽകുന്ന രീതിയാണ് ഇവർ പരീക്ഷിച്ചത്. അത് സ്ത്രീ ജീവനക്കാരിൽ വളരെ പോസിറ്റീവ് ആയ പ്രതികരണമാണ് ഉണ്ടാക്കിയത്. ബാങ്കിങ് മേഖല വളരെ സങ്കീർണ്ണമായ പ്രശ്നങ്ങളിലൂടെ കടന്നുപോയപ്പോഴും ബാങ്ക് ജീവനക്കാർക്ക് പ്രത്യേക കരുതലും സുരക്ഷിതത്വവും നൽകി ഇവർ കൂടെ നിന്നു.

Chanda kochhar
Chanda kochhar

ചന്ദാ കൊച്ചാർ

ഐഎഎസ് ഓഫീസറാകാൻ സ്വപനം കണ്ടിരുന്ന ഒരു പെൺകുട്ടിയായിരുന്നു പഠനകാലത്ത് ചന്ദാ കൊച്ചാർ. സ്വർണ്ണമെഡൽ തിളക്കത്തിനൊപ്പമാണ് വിദ്യാഭ്യാസ കാലഘട്ടം ചന്ദാ കൊച്ചാർ പൂർത്തിയാക്കയത്. ആ പെൺകുട്ടി ഇന്ന് എത്തി നിൽക്കുന്നത് ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസി ബാങ്കിൻെറ തലപ്പത്താണ്.ഫോബസ് മാസികയുടെ ലിസ്റ്റിൽ 40–ാം സ്ഥാനമാണുള്ളത്. വിൻഡ്മിൽ എനർജി എൻഡ്രൊപോർണറായ ഭർത്താവ് ദീപക് കൊച്ചാറിൻെറയും രണ്ട് മക്കളുടെയും കുടുംബത്തിൻറെയും പിന്തുണകൊണ്ടാണ് താൻ ഇന്നത്തെ നിലയിലെത്തിയതെന്ന് ചന്ദാകൊച്ചാർ പറയും. 2008 ലെ സാമ്പത്തിക മാന്ദ്യത്തെ ധൈര്യപൂർവം അതിജീവിച്ച ഒരൊറ്റകാര്യം മതി ചന്ദാകൊച്ചാർ എന്ന പെൺകരുത്തിനെ അറിയാൻ.
ചന്ദാകൊച്ചാറിൻെറ ഏറ്റവും ഇഷ്ടപ്പെട്ട പ്രൊജക്റ്റ് ഓൺലൈൻ ബാങ്കിങ് ആണ്. സ്ത്രീകൾക്കായി ഐ വർക്ക് അറ്റ് ഹോം എന്ന പദ്ധതികൊണ്ടു വന്നതും ചന്ദാ കൊച്ചാർ ആണ്. ഈ പദ്ധതിയനുസരിച്ച് ഒരു വർഷം വരെ സ്ത്രീകൾക്ക് വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള സൗകര്യമാണുള്ളത്.

ഒരു ഇന്ത്യൻ വ്യവസായ സംഘാടകയാണ് കിരൺ മജുംദാർ ഷാ. ബാംഗ്ലൂർ ആസ്ഥാനമായ ബയോകോൺ എന്ന ബയോടെക്നോളജി കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറും ഐഐഎം ബാംഗ്ലൂരിന്റെ ഇപ്പോഴത്തെ ചെയർപേഴ്സനും ആണ് കിരൺ. ഫോർബ്സ് മാസികയുടെ ലോകത്തെ എറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിലും ഇകണോമിക് റ്റൈംസിന്റെ ബിസിനെസ്സ് പട്ടികയിൽ മികച്ച 50 സ്ത്രീകളുടെയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ബാംഗ്ലൂരിൽ ജനിച്ചു വളർന്ന കിരൺ ഔദ്യോഗിക ജീവിതം തുടങ്ങിയത് കാൾട്ടൺ ആൻഡ് യുണൈറ്റൈഡ് ബിവറേജസിലാണ്. പിന്നീടാണ് അയർലൻഡിലെ ബയോകോൺ എന്ന ബയോടെക്നോളജി കമ്പനിയിൽ ട്രെയിനി മാനേജരായി എത്തുന്നത്. അവിടെ നിന്നാണ് ഒരു വ്യവസായ സംരഭക എന്ന നിലയിലേക്ക് ഇവർ വളർന്നത്. ബാംഗ്ലൂരിലെ ഒരു വാടക മോട്ടോർപുരയിൽ നിന്നാണ് കിരൺ ജോലി ആരംഭിച്ചത്. ബങ്ക് ലോണിനും ഗവേഷകർക്കും മികച്ച തൊഴിലാളികൾക്കുമൊക്കെ വേണ്ടി തുടക്കത്തിൽ കിരൺ കുറേ കഷ്ടപ്പെട്ടു അവിടെ നിന്നാണ് ഗവേഷണവും കണ്ടുപിടുത്തങ്ങളും മാത്രം ഫോക്കസ് ചെയ്തുകൊണ്ട് കിരൺ തൻറെ സ്വപ്നങ്ങൾക്കൊപ്പം നടന്നത്. കിരണിൻെറ ലക്ഷ്യബോധം കമ്പനിയെ വളർത്തി. അങ്ങനെ യുഎസ് ഫണ്ട് ലഭിക്കുന്ന ഇന്ത്യൻ കമ്പനിയായി ബയോടെക് വളർന്നു. ഇപ്പോൾ ബയോടെക് ഫാർമസ്യൂട്ടിക്കൽസ് ആൻഡ് കെമിക്കൽ റിസർച്ച് കമ്പനികളിൽ 85 രാജ്യങ്ങളിലേക്കും ഏറ്റവും മികച്ചതാണ് ഈ കമ്പനി.

Kiran mazumdar
Kiran mazumdar

ബിസിനസ് തിരക്കുകൾക്കിടയിലും മനുഷ്യോപകാര പ്രവൃത്തികൾക്ക് സമയം കണ്ടെത്തുന്നുണ്ട് കിരൺ. ബാംഗ്ലൂരിൽ ഒരു കാൻസർ സെൻറർ സ്ഥാപിച്ചുകൊണ്ടും ആരോഗ്യരക്ഷാ യോജനയിൽ സഹകരിച്ചുകൊണ്ടുമാണ് കിരൺ ലോകത്തിന് നന്മ നൽകുന്നത്.

ശോഭന ഭാർട്ടിയ

ഹിന്ദുസ്ഥാൻ ടൈംസ് മീഡിയയുടെ ചെയർപേഴ്സണായ ശോഭന ഫോബ്സ് മാസികയുടെ ലിസ്റ്റിൽ 93–ാം സ്ഥാനത്താണുള്ളത്. കെ.കെ ബിർള എന്ന വ്യവസായിയുടെ മകളാണ് ശോഭന. ഇന്ത്യൻ സ്വതന്ത്ര്യസമരകാല ചരിത്രം മുതലുള്ള ഒരു പത്രത്തിൻെറ അധികാരം പരമ്പരാഗതമായി ലഭിച്ചതാണെങ്കിലും ആ പ്രസിദ്ധീകരണത്തിൻെറ ഓരോ വിഭാഗത്തിലും ജോലിചെയ്ത അനുഭവ പരിചയം ഇവർക്കുണ്ട്.

Shobhana bhartia
Shobhana bhartia

ഇന്ത്യാസ് മോസ്റ്റ് വെൽ കണക്റ്റഡ് വിമൻ എന്ന വിശേഷണം ഇവർക്ക് മാത്രം സ്വന്തമാണ്. ബിസിനസിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ലൈഫ്സ്റ്റൈൽ, ഫാഷൻ, ഫുഡ് എന്നിവയെക്കുറിച്ച് സപ്ലിമെൻറുകൾ ഇവർ ഇറക്കി. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച മീഡിയ കമ്പനിയിൽ 13–ാം സ്ഥാനത്തുള്ള മീഡിയ കമ്പനിയാണ് എച്ച് റ്റി മീഡിയ.

NO COMMENTS

LEAVE A REPLY