കൊച്ചി തീരത്ത് ചരക്കു കപ്പലിനു തീപിടിച്ചു

245

കൊച്ചി : കൊച്ചി തീരത്ത് ചരക്കു കപ്പലിനു തീപിടിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഇന്ത്യന്‍ കപ്പലായ എംവി നളിനിക്കാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. കൊച്ചി തീരത്ത് നിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നങ്കൂരമിട്ടു കിടക്കുകയായിന്നു കപ്പല്‍ . കപ്പലിലെ വൈദ്യുതി സംവിധാനങ്ങളും പൂര്‍ണമായും തകരാറിലായി. പ്രൊപ്പല്‍ഷന്‍ സംവിധാനവും പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. നാവികസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS