ഡോക്ടര്‍മാര്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു

224

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും ശനിയാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
ഡോക്ടര്‍മാരുടെ ആവശ്യം കാബിനറ്റില്‍ ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കാമെന്ന് സമരസമിതിക്ക് മന്ത്രി ഉറപ്പ് നല്‍കി. പണിമുടക്ക് പിന്‍വലിച്ചെങ്കിലും ഉന്നയിച്ച വിഷയങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകുന്നതുവരെ പ്രതിഷേധ പരിപാടികള്‍ തുടരുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.

NO COMMENTS