സരിതയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഉള്‍പ്പെടുത്തിയത് ഗണേഷ് കുമാറിന്‍റെ ഗൂഢാലോചന ; ഫെനി

403

തിരുവനന്തപുരം : സരിത നായരുടെ കത്തിലൂടെ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ശ്രമിച്ചത് ഗണേഷ് കുമാര്‍ എംഎല്‍എയെന്ന് സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി. നാലു പേജുകള്‍ എഴുതി ചേര്‍ത്തതെന്ന് അദ്ദേഹം ആരോപിച്ചു. സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രിയുടേയും മുന്‍ മന്ത്രിമാരുടേയും യുഡിഎഫ് നേതാക്കളുടേയും പേരുകള്‍ അടങ്ങിയ നാലു പേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാര്‍ എംഎല്‍എയുടെ നിര്‍ദ്ദേശ പ്രകാരമെന്നാണ് ഫെനിയുടെ മൊഴി. കൊട്ടാരക്കര ഒന്നാം ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയിലാണ് ഫെനി വെളിപ്പെടുത്തല്‍ നടത്തിയത്

ഫെനിയുടെ മൊഴിയിങ്ങനെ ,,2015 മേയ് 13ന് കൊട്ടാരക്കരയിലാണ് ഗൂഢാലോചന നടന്നത്. ഗണേഷിന്റെ പി എ പ്രദീപ് കുമാറും ബന്ധു ശരണ്യ മനോജും പങ്കാളികളാണ്. സോളാര്‍ കമ്മീഷനില്‍ ഹാജരാക്കിയ കത്തിന് 25 പേജുണ്ട്. സരിതയുടെ കത്ത് പത്തനംതിട്ട ജില്ലാ ജയിലില്‍ താന്‍ കൈപ്പറ്റുമ്ബോള്‍ 21 പേജുകളേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് കത്ത് ശരണ്യ മനോജിനെ ഏല്‍പ്പിച്ചു.
ഗണേഷിന്റെ നിര്‍ദ്ദേശപ്രകാരം മനോജും പ്രദീപ് കുമാറും ചേര്‍ന്ന് കത്തിന്റെ കരടുരൂപം തയ്യാറാക്കി സരിതയെ ഏല്‍പ്പിച്ചു. അടുത്ത ദിവസം സരിത നാലു പേജുകള്‍ എഴുതിച്ചേര്‍ത്തു. ഗണേഷിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതാണ് പ്രകോപനം. സരിതയുടെ കത്തിന്റെ പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുധീര്‍ ജേക്കബ് നല്‍കിയ ഹര്‍ജിയിലാണ് ഫെനിയുടെ മൊഴി.
കേസ് ജനുവരി 19 ന് വീണ്ടും പരിഗണിക്കും.

NO COMMENTS