ആശുപത്രിയിൽനിന്നും മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

180

ജയ്പൂർ ∙ ജയ്പൂരിലെ സർക്കാർ ആശുപത്രിയിൽനിന്നും മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുട്ടിയുടെ അമ്മ പുറത്തുപോയ സമയത്താണ് തട്ടിക്കൊണ്ടുപോയത്. ഏറെ നേരത്തെ അന്വേഷണത്തിനുശേഷം പുലർച്ചയോടെ ആശുപത്രിയുടെ ഗേറ്റിനുസമീപത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു.
അതീവഗുരുതരാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻതന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.