വട്ടിയൂർക്കാവിൽ ആദ്യ മണിക്കൂറിൽ 3.96% പോളിങ്

118

വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഒരു മണിക്കൂറിൽ 3.96 ശതമാനം പോളിങ്. മണ്ഡലത്തിൽ കനത്ത മഴ പെയ്യുന്നുണ്ടെങ്കിലും മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര രൂപപ്പെട്ടിട്ടുണ്ട്.

168 ബൂത്തുകളാണു മണ്ഡലത്തിലുള്ളത്. എല്ലാ ബൂത്തുകളിലും സുഗമമമായി വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ നടക്കുന്ന വോട്ടെടുപ്പിനായി ശക്തമായ സുരക്ഷാ സന്നാഹവും ഒരുക്കിയിട്ടുണ്ട്. മണ്ഡലത്തിൽ 48 സെൻസിറ്റീവ് പോളിങ് ബൂത്തുകളുണ്ട്. ഇതിൽ 37 ഇടങ്ങളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്തി. 11 ഇടങ്ങളിൽ മൈക്രോ ഒബ്സർവർമാരെയും നിയോഗിച്ചു.

NO COMMENTS