ഐ.എസ് ഭീകരരുടെ ഹിറ്റ്‌ലിസ്റ്റില്‍ 285 ഇന്ത്യക്കാര്‍

242

മുബൈ: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) അനൂകൂല സംഘടനകള്‍ കൊലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവരുടെ പട്ടികയില്‍ 285 ഇന്ത്യക്കാര്‍. ഇവര്‍ ആരൊക്കെയാണെന്ന് വ്യക്തമല്ല. 4,000 ല്‍ അധികം പേരുകള്‍ ഉള്‍പ്പെട്ട ഹിറ്റ് ലിസ്റ്റാണ് വിവിധ ഭീകര സംഘടനകള്‍ തയ്യാറാക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
തീവ്രവാദികളുടെ സ്വകാര്യ മെസേജിംഗ് ആപ്പിലൂടെയാണ് വ്യക്തികളുടെ പേരുവിവരങ്ങള്‍ അടങ്ങിയ പട്ടിക പുറത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്സല്‍ ഷീറ്റില്‍ തയ്യാറാക്കിയ പട്ടികയില്‍ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 4,681 പേരുകളുണ്ട്. അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പട്ടികയില്‍.
കൃത്യമായ ആസൂത്രണമില്ലാതെയാണ് തീവ്രവാദ സംഘടനകള്‍ പട്ടിക പുറത്തുവിട്ടിട്ടുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇതിന് ഭീകരര്‍ക്കിടയില്‍ കാര്യമായ സ്വാധീനമുണ്ടാക്കാന്‍ കഴുയുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഹാക്കിംഗ് വിഭാഗം പുറത്തുവിട്ട പട്ടികയില്‍ 100 അമേരിക്കന്‍ സൈനികര്‍ ആയിരുന്നു ഉള്‍പ്പെട്ടിരുന്നത്.
courtsy : mathrubhumi