സിനിമ തിയേറ്ററില്‍ ബാലിക പീഡനത്തിന് ഇരയായ സംഭവം ; അമ്മയില്‍ നിന്നും പോലീസ് മൊഴിയെടുക്കുന്നു

395

മലപ്പുറം: എടപ്പാളിലെ തിയറ്ററില്‍ പത്തു വയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ കുട്ടിയുടെ അമ്മയില്‍ നിന്നും പോലീസ് മൊഴിയെടുക്കുന്നു. ഏപ്രില്‍ പതിനാറിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആഢംബര വാഹനത്തിലെത്തിയ ആളാണ് കുട്ടിയെ പീഡിപ്പിച്ചത്. 40 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീക്കൊപ്പമാണ് ഇവര്‍ തിയേറ്ററിലെത്തിയത്. ഈ സ്ത്രീ കുട്ടിയുടെ അമ്മയാണെന്നാണ് സൂചന. കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഇവര്‍ക്ക് മനസ്സിലായിട്ടുണ്ട് എന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സ്ത്രീ പ്രതികരിക്കുന്നില്ല. എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ ബാലിക നിസ്സഹായയായി ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങളിലാണ് ക്രൂര സംഭവം പതിഞ്ഞത്. ഇവര്‍ ദൃശ്യം ചൈല്‍ഡ് ലൈനിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ശേഷം ചൈല്‍ഡ് ലൈന്‍ ഏപ്രില്‍ 26 ാം തിയതി ദൃശ്യങ്ങളടക്കം പൊലീസില്‍ പരാതി നല്‍കിയതാണ്. എന്നിട്ടും കേസില്‍ അന്വേഷണം നടത്താനോ പ്രതിയെ കണ്ടെത്താനോ പൊലീസ് തയ്യാറായില്ല. ഒരു സ്വകാര്യ ചാനല്‍ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് മലപ്പുറം ചങ്ങരംകുളം പൊലീസ് സംഭവത്തില്‍ കേസെടുത്തത്.

NO COMMENTS