ചെക്ക് കേസില്‍ നടന്‍ റിസബാവ കുറ്റക്കാരനാണെന്ന് കോടതി

147

കൊച്ചി : ചെക്ക് കേസില്‍ നടന്‍ റിസബാവ കുറ്റക്കാരനാണെന്ന് എറണാകുളം എന്‍ ഐ കോടതി. എളമക്കര സ്വദേശി സാദിഖില്‍ നിന്നാണ് 2014ല്‍ റിസബാവ 11 ലക്ഷം രൂപ തട്ടിയെടുത്തത്. പണം തിരികെ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സാധിഖ് ചെക്ക് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. 2014 മെയ് മാസത്തില്‍ പരാതിക്കാരനായ സാദിഖിന്റെ മകനും റിസബാവയുടെ മകളുമായി വിവാഹം ഉറപ്പിച്ചിരുന്നു. ആ പരിചയത്തില്‍ റിസബാവ 11 ലക്ഷം വാങ്ങി. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പല തവണയും അവധി ചോദിച്ചു. ഒടുവില്‍ 2015 ജനുവരിയില്‍ നല്‍കിയ ചെക്ക് മടങ്ങിയെന്നാണ് കേസ്.

NO COMMENTS