കൊച്ചുവേളിയില്‍നിന്ന് ഇന്ന് രാത്രി 12.30ന് മുംബൈയിലേയ്ക്കു പുറപ്പെടേണ്ട ലോക മാന്യ തിലക് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22114) സര്‍വീസ് നടത്തില്ല.

141

മുംബൈ: മുംബൈയില്‍ പെയ്യുന്ന കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ട്രെയിന്‍ ഗതാഗതം താറുമാറായതിനെ തുടര്‍ന്ന് കൊച്ചുവേളിയില്‍നിന്ന് മുംബൈയിലേയ്ക്കുള്ള തീവണ്ടി സര്‍വീസ് നടത്തില്ല. ബുധനാഴ്ച രാത്രി 12.30ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടേണ്ട കൊച്ചുവേളി ലോകമാന്യതിലക് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22114) സര്‍വീസ് നടത്തില്ലെന്നാണ് ലഭിക്കുന്ന വിവരം.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ലോകമാന്യതിലകില്‍നിന്ന് ചൊവ്വാഴ്ച പുറപ്പെട്ട ലോകമാന്യതിലക്-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22113) രണ്ടാം ദിവസമായ ബുധനാഴ്ചയും കേരളത്തില്‍ എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് തിരികെയുള്ള വണ്ടി സര്‍വീസ് റദ്ദാക്കിയത്.

NO COMMENTS