കശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്നും ആയുധങ്ങളുമായി ഭീകരന്‍ രക്ഷപ്പെട്ടു

260

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബുദ്ഗാവില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്നും ആയുധങ്ങളുമായി ഭീകരന്‍ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി മുന്‍ എസ്പി ഗുലാം മുഹമ്മദിന്റെ വീട്ടില്‍നിന്നുമാണ് ആയുധങ്ങളുമായി ഭീകരന്‍ രക്ഷപ്പെട്ടത്. രണ്ട് കൈത്തോക്കുകളാണ് നഷ്ടപ്പെട്ടത്. ഗോപാലപുരയിലുള്ള എസ്പിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ഭീകരന്‍ തോക്കുകളും വെടിയുണ്ടകളുമായി രക്ഷപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയെന്നും അന്വേഷണം ആരംഭിച്ചുവെന്ന് ബുദ്ഗാം എസ്‌എസ്പി തേജീന്ദര്‍ സിംഗ് അറിയിച്ചു.

NO COMMENTS