20 രൂ​പ​യു​ടെ നാ​ണ​യ​മി​റ​ക്കാ​ന്‍ തീ​രു​മാ​നം

355

ന്യൂ​ഡ​ല്‍​ഹി: 20 രൂ​പ​യു​ടെ നാ​ണ​യ​മി​റ​ക്കാ​ന്‍ കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം. 12 കോ​ണു​ക​ളു​ള്ള (dodecagon) രൂ​പ​ത്തി​ലാ​യി​രി​ക്കും നാ​ണ​യം. ഇ​ത് സം​ബ​ന്ധി​ച്ച്‌ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ്‌ പു​തി​യ നാ​ണ​യ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍.

ര​ണ്ടു നി​റ​ത്തി​ലാ​കും 27 മി​ല്ലീ മീ​റ്റ​ര്‍ നീ​ള​ത്തി​ലു​ള്ള നാ​ണ​യം പു​റ​ത്തി​റ​ങ്ങു​ക. നാ​ണ​യ​ത്തി​ന്‍റെ പു​റ​ത്തു​ള്ള വൃ​ത്തം 65 ശ​ത​മാ​നം ചെ​മ്ബും 15 ശ​ത​മാ​നം സി​ങ്കും 20 ശ​ത​മാ​നം നി​ക്ക​ലും ഉ​പ​യോ​ഗി​ച്ചാ​വും നി​ര്‍​മി​ക്കു​ക. ന​ടു​വി​ലെ ഭാ​ഗ​ത്തി​ന് 75 ശ​ത​മാ​നം ചെ​മ്ബും 20 ശ​ത​മാ​നം സി​ങ്കും അ​ഞ്ച് ശ​ത​മാ​നം നി​ക്ക​ലും ഉ​പ​യോ​ഗി​ക്കും. 10 രൂ​പ നാ​ണ​യം ഇ​റ​ങ്ങി 10 വ​ര്‍​ഷം തി​ക​യു​ന്ന സ​മ​യ​ത്താ​ണ് പു​തി​യ 20 രൂ​പ നാ​ണ​യ​മി​റ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. നോ​ട്ടു​ക​ളെ അ​പേ​ക്ഷി​ച്ച്‌ നാ​ണ​യ​ങ്ങ​ള്‍ ദീ​ര്‍​ഘ​കാ​ലം നി​ല​നി​ല്‍​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് നാ​ണ​യം പു​റ​ത്തി​റ​ക്കു​ന്ന​തെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

NO COMMENTS