റോഡരികില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന പച്ചക്കറികള്‍ വലിച്ചെറിഞ്ഞ് പോലീസ് ജീപ്പ് കയറ്റി ചതച്ചരച്ചു

514

പള്ളുരുത്തി : റോഡരികില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന പച്ചക്കറികള്‍ പോലീസ് റോഡിലേക്ക് വലിച്ചെറിഞ്ഞു, കൂടാതെ പച്ചക്കറികള്‍ക്കു മുകളിലൂടെ ജീപ്പ് ഓടിച്ചു കയറ്റി. പള്ളുരുത്തി പുല്ലാര്‍ദേശം റോഡില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കടയുടെ മുന്നില്‍ റോഡരികില്‍ പച്ചക്കറികള്‍ നിരത്തിവച്ചതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. പള്ളുരുത്തി എസ്.ഐ. ബിബി പച്ചക്കറികളെല്ലാം റോഡിലേക്ക് വലിച്ചെറിഞ്ഞതെന്നാണ് ആരോപണം. കുറെ പച്ചക്കറികള്‍ ജീപ്പിലിട്ട് പോലീസ് കൊണ്ടുപോയെന്നും സുബൈര്‍ പരാതിപ്പെടുന്നു. അതേസമയം പച്ചക്കറികള്‍ റോഡില്‍ വച്ച്‌ വിറ്റതിന് കേസ് എടുക്കുക മാത്രമാണുണ്ടായതെന്ന് പള്ളുരുത്തി എസ്.ഐ. ബിബിന്‍ പറഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. പച്ചക്കറികളില്‍ ജീപ്പ് കയറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു

NO COMMENTS