ഓഖി ദുരന്തം; മത്സ്യതൊഴിലാളികള്‍ രാജ് ഭവനിലേക്ക് മാര്‍ച്ച്‌ നടത്തി

260

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെ കണ്ടെത്തണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്നും ആവശ്യപ്പെട്ട് ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന മത്സ്യതൊഴിലാളികളുടെ രാജ്ഭവന്‍ മാര്‍ച്ച്‌ നടത്തി. ആയിരക്കണക്കിനു പേരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. പാളയം സെന്റ് ജോസഫ് ദേവാലയത്തില്‍നിന്നാണ് മാര്‍ച്ച്‌ ആരംഭിച്ചത്. പൂവാര്‍ മുതല്‍ മാമ്ബിളളി വരെയുള്ള തീരദേശങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്നത്. ആര്‍ച്ച്‌ ബിഷപ്പ് ഡോ.എം.സൂസെപാക്യം ഉദ്ഘാടനം ചെയ്തു.

NO COMMENTS