ഗുജറാത്തിലെ ഏഴു ബൂത്തുകളില്‍ റീപോളിംഗ് തുടരുന്നു

306

അഹമ്മദാബാദ്: വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടുകളെ തുടര്‍ന്ന് ഗുജറാത്തിലെ ഏഴു ബൂത്തുകളില്‍ റീപോളിംഗ് തുടരുന്നു. വിസ്നഗര്‍, ബെച്ചറാജി, മൊദാസ, വെജല്‍പൂര്‍, വത്വ,സജമാല്‍പൂര്‍ഖാദിയ, സാല്‍വി, സന്‍ഖേദ തുടങ്ങിയ സ്റ്റേഷനുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. മോക്ക് പോളിംഗ് സമയത്ത് രേഖപ്പെടുത്തിയ വോട്ടുകള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ നീക്കം ചെയ്യാതിരുന്നതാണ് ഇതിന് കാരണം. നാളെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നത്.

NO COMMENTS