ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​ല്‍ 14 പേ​ര്‍ മ​രി​ച്ചു.

162

മോ​ണ്ട്ഗോ​മെ​റി: അ​മേ​രി​ക്ക​യി​ലെ അ​ല​ബാ​മ സം​സ്ഥാ​ന​ത്തു​ണ്ടാ​യ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​ല്‍ 14 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. നി​ര​വ​ധി വീ​ടു​ക​ള്‍​ക്കും കെ​ട്ടി​ട​ങ്ങ​ള്‍​ക്കും കേ​ടു​പാ​ടു​ണ്ടാ​കു​ക​യും ചെ​യ്തു. ലീ​കൗ​ണ്ടി എ​ന്ന പ്ര​ദേ​ശ​ത്താ​ണ് വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്‍​ടം ഉ​ണ്ടാ​യ​ത്.

ചു​ഴ​ലി​ക്കാ​റ്റി​നൊ​പ്പ​മു​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ല്‍ 35,000 വീ​ടു​ക​ളി​ലേ​ക്കു​ള്ള വൈ​ദ്യു​ത​ബ​ന്ധം താറുമാറായി. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ ഗ​താ​ഗ​ത ത​ട​സ​വും ഉ​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. അ​ല​ബാ​മയ്ക്കു പു​റ​മേ, ജോ​ര്‍​ജി​യ, ഫ്ളോ​റി​ഡ, സൗ​ത്ത് ക​രോ​ലി​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പു​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

NO COMMENTS