കത്വ കേസിന്‍റെ വിചാരണ ഈ മാസം 28ലേക്ക് മാറ്റി

324

ജമ്മു : കത്വ ബലാത്സംഗ കൊലപാതക കേസിന്‍റെ വിചാരണ ഈ മാസം 28ലേക്ക് മാറ്റി.കേസിന്റെ വിചാരണ കശ്മീരിന് പുറത്ത് നടത്തണമെന്നാവശ്യപ്പെട്ട കത്വ പെണ്‍കുട്ടിയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് ജില്ലാ കോടതി കേസ് മാറ്റിവെച്ചത്. കേസില്‍ ശക്തമായ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്ന സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തങ്ങള്‍ക്കും കേസില്‍ ഹാജരാകുന്ന അഭിഭാഷകക്കും പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും പിതാവ് ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

NO COMMENTS