നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ഭരണകാലത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്

239

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ഭരണകാലത്ത് ജമ്മു കാശ്മീരില്‍ നിന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്‍റെ നാല് വര്‍ഷത്തെ കണക്കും എന്‍ഡിഎ ഭരണത്തിന്‍റെ നാല് വര്‍ഷത്തെ കണക്കും താരതമ്യം ചെയ്ത് ദേശിയ മാധ്യമമായ എന്‍ഐഎയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. യുപിഎ ഭരണത്തിന് കീഴില്‍ 1218 ഭീകരാക്രമണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മോദിയുടെ കീഴില്‍ അത് 1024 ആയി കുറഞ്ഞു. അതേസമയം ഏറ്റുമുട്ടലില്‍ കൂടുതല്‍ ഭീകരരെ കൊലപ്പെടുത്തിയത് മോദിയുടെ ഭരണത്തിന്‍റെ കീഴിലാണ്. മോദിയുടെ ഭരണത്തിന്‍റെ നാല് വര്‍ഷത്തിനിടെ 580 ഭീകരവാദികളെ വധിച്ചപ്പോള്‍ മന്‍മോഹന്‍ സിംഗ് ഭരണത്തിന് കീഴില്‍ 471 പേരെയാണ് ഏറ്റുമുട്ടലില്‍ വധിച്ചത്. സംസ്ഥാനത്ത് കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണത്തിലും സര്‍ക്കാരിന്റെ കാലത്ത് കുറവ് വന്നിട്ടുണ്ട്. മോദിയുടെ കാലത്ത് 100 പേര് കൊല്ലപ്പെട്ടപ്പോള്‍ മന്‍മോഹന്‍ സിംഗിന്റെ ഭരണകാലത്ത് 108 പേരാണ് കൊല്ലപ്പെട്ടത്.

NO COMMENTS