പെറുവിന്‍റെ പുതിയ പ്രസിഡന്റായി മാര്‍ട്ടിന്‍ വിസ്‌കാര അധികാരമേറ്റു

279

ലിമ : പെറുവിന്‍റെ പുതിയ പ്രസിഡന്റായി മാര്‍ട്ടിന്‍ വിസ്‌കാര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇ​പീ​ച്ച്‌മെ​ന്‍റ് ഒ​ഴി​വാ​ക്കാ​ന്‍ ‌പെ​ഡ്രോ പ​ബ്ലോ കു​സി​ന്‍​സ്കി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​ച്ചൊ​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​സ്കാ​ര തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വൈ​സ് പ്ര​സി​ഡ​ന്‍റും കാ​ന​ഡ​യി​ലെ സ്ഥാ​ന​പ​തി​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.
അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷം വിസ്‌കാര പറഞ്ഞു. അഴിമതി രഹിതവും സുതാര്യവുമായ ഭരണം കാഴ്ചവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അഴിമതി ആരോപണത്തെ തുടര്‍ന്നുള്ള ഇംപീച്ച്‌മെന്റ് നടപടി ഒഴിവാക്കാനാണ് കുസിന്‍സ്‌കി നേരത്തെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ബ്രസീലിയന്‍ നിര്‍മ്മാണ കമ്ബനിയായ ഓഡ്‌ബ്രെക്റ്റുമായുള്ള സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കുസിന്‍സ്‌കിക്ക് നേരെ അഴിമതി ആരോപണം ഉയര്‍ന്നത്.

NO COMMENTS